02:16am 11 November 2026
NEWS
തിരുവനന്തപുരത്ത് കാർ റേസിം​ഗിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; യുവതിയടക്കം രണ്ടുപേർക്ക് പരുക്ക്
31/08/2025  08:54 AM IST
nila
തിരുവനന്തപുരത്ത് കാർ റേസിം​ഗിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; യുവതിയടക്കം രണ്ടുപേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കാർ റേസിം​ഗിനിടെയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.  കഴക്കൂട്ടത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്.  ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്കാണ് ഗുരുതര പരുക്കേറ്റത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. 

കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപത്തുവെച്ച് കാർ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഷിബിനാണ് കാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. റേസിങ്ങിനിടെയാണ് അപകടമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img